സംസ്ഥാന സർക്കാരിനെതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ മാധ്യമ പ്രവർത്തകന്റെ മരണത്തിൽ ദുരൂഹതയുണ്ട് ; സമഗ്ര അന്വേഷണം വേണമെന്ന് സന്ദീപ് വചസ്പതി

മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം ആവിശ്യപ്പെട്ട് സന്ദീപ് വചസ്പതി. അനീതികളോട് സന്ധി ചെയ്യാത്ത ആളാണ് പ്രദീപ്, ഈ മരണം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ മാധ്യമ പ്രവർത്തകനാണ് അദ്ദേഹമെന്നും സമഗ്ര അന്വേഷണം വേണമെന്നും സന്ദീപ് വചസ്പതി ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കുറിപ്പിന്റെ പൂർണ രൂപം:

അനീതികളോട് സന്ധി ചെയ്യാത്ത ക്ഷുഭിത യൗവനമായിരുന്നു പ്രദീപ്. ഈ മരണം അവിശ്വസനീയം മാത്രമല്ല, ദുരൂഹവുമാണ്. കാരയ്ക്കാമണ്ഡപം സിഗ്നൽ ലൈറ്റിന് തൊട്ടുമുമ്പ് ഏതോ വാഹനം ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. വാഹനം നിർത്താതെ പോയി. മരണത്തെ പറ്റി സമഗ്രമായ അന്വേഷണം വേണം. ഈ സർക്കാരിനെതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ മാധ്യമ പ്രവർത്തകൻ ആണ് പ്രദീപ്. അതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ട്. ആദരാഞ്ജലികൾ പ്രിയ സുഹൃത്തേ

അഭിപ്രായം രേഖപ്പെടുത്തു