സ്വർണകള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്ത് വിടാൻ സഹായിച്ചത് ഇടത് അനുഭാവികളായ വനിതാ പോലീസ്

കൊച്ചി : സ്വർണകള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്ത് വിടാൻ സഹായിച്ചത് ഇടത് അനുഭാവികളായ വനിതാ പോലീസ് ഓഫിസറെന്ന് സൂചന. നേരത്തെ വനിതാ പോലീസ് വിളിച്ച് തന്ന ഫോണിൽ സംസാരിച്ചിരുന്നതായും ആ വിവരങ്ങളാണ് പുറത്ത് ആയതെന്നും സ്വപ്ന കസ്റ്റംസിനോട് പറഞ്ഞിരുന്നു.

കസ്റ്റംസ് കസ്റ്റഡിയിലിരുന്നപ്പോൾ 5 വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് സ്വപനയുടെ കാവലിന് ഉണ്ടായിരുന്നത്. ഇവർ ഇടത് അനുഭാവികൾ ആണെന്നാണ് വിവരം. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയ്ക്കാം എന്ന് അന്വേഷണ സംഘം പറഞ്ഞതായാണ് പുറത്ത് വന്ന ശബ്ദരേഖയിൽ പറയുന്നത്.