ടിപ്പർ ലോറി പിന്തുടർന്നു,ആളൊഴിഞ്ഞ സ്ഥലത്ത് അപകടം ; എസ് വി പ്രദീപിന്റെ മരണം കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. സിസിടിവി ഇല്ലാത്ത ആളൊഴിഞ്ഞ സ്ഥലത്ത് കൃത്യമായി അസ്സൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

അപകടത്തിന് തൊട്ട് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രദീപ് സഞ്ചരിച്ച വാഹനത്തിന് പുറകിലായി ടിപ്പർ ലോറി പിന്തുടരുന്നതയുള്ള ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. എന്നാൽ വാഹനത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇടിച്ചിട്ട ശേഷം നിർത്താതെ പോയതും ദുരൂഹതയുണർത്തുന്നു. ഇന്നലെ വൈകിട്ടാണ് പ്രദീപ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്.