വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ കബളിപ്പിച്ച കേസിൽ ബിനോയ് കൊടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കബളിപ്പിച്ച കേസിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ ന്റെ മൂത്ത മകൻ ബിനോയ് കൊടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മുമ്പൈ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബീഹാർ സ്വദേശിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചെന്ന കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബിഹാർ സ്വദേശിനിയായ യുവതിയും ബിനോയ് കോടിയേരിയും ഒരുമിച്ച് താമസിക്കുകയും ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ടെന്നാണ് ബിഹാർ സ്വദേശിനി പറയുന്നത്.

കുട്ടി ബിനോയിയുടേതാണോ എന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് കുറ്റപത്രത്തിൽ സമർപ്പിച്ചിട്ടില്ല. ഫലം കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വര്ഷം ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കുറ്റപത്രത്തിൽ ബിനോയ്‌ക്കെതിരായി നിരവധി തെളിവുകൾ ഉള്ളതായാണ് വിവരം. യുവതിക്ക് മുമുബൈ യിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത നൽകിയതിനും ഫ്‌ളൈറ്റ് ടിക്കറ്റ് എടുത്തു നൽകിയതിനും തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു