അയാള്‍ വിളമ്ബി വച്ച വിഷം ഉപ്പോഴും ഈ സൈബര്‍ വാളില്‍ കിടപ്പുണ്ട് ; മരണപ്പെട്ട മാധ്യമ പ്രവർത്തകനെ അവഹേളിച്ച് ദീപ നിശാന്ത്

വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകനെ അവഹേളിച്ച് ദീപ നിശാന്ത്. പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റിലാണ് പ്രദീപിനെ അവഹേളിക്കുന്ന തരത്തിൽ ദീപ നിശാന്ത് കമന്റ് ചെയ്തത്. കമന്റ് ഇങ്ങനെ :

മരണത്തോട്-മൃതദേഹത്തോട് അനാദരവ് പ്രകടിപ്പിക്കുക പതിവില്ല. അതുകൊണ്ട് തന്നെ അയാളെ പറ്റി ഒന്നും വാളില്‍ എഴുതിയിട്ടില്ല. എഴുതാനാണെങ്കില്‍ പലതുമുണ്ട്. അയാള്‍ വിളമ്ബി വച്ച വിഷം ഉപ്പോഴും ഈ സൈബര്‍ വാളില്‍ കിടപ്പുണ്ട്. ഞാനടക്കമുള്ള പലരും അയാളുടെ ഇരകളായിട്ടുണ്ട്. മായ്ച്ചു കളഞ്ഞാല്‍ പോലും പോകാത്ത സൈബര്‍ പ്രതലത്തില്‍ മനുഷ്യരെപറ്റി വൃത്തികെട്ട നുണകളെഴുതി വയ്ക്കുന്ന എല്ലാ മനുഷ്യര്‍ക്കും ഈ മരണം ഒരു പാഠമാകേണ്ടതുണ്ട്. നമ്മുടെ ജീവിതം എന്തായിരുന്നെന്ന് തിരിച്ചറിയുക മരണശേഷം മറ്റുള്ളവരുടെ ഓര്‍മകളിലൂടെ തന്നെയാണ്. കൂടുതലൊന്നും എഴുതിന്നില്ല.