രണ്ടുപേർ മാറി മാറി ഭരിക്കും എന്നാല്ലാതെ പ്രത്യേകിച്ച് ഒരു മാറ്റവും കേരളത്തിൽ ഉണ്ടാകാറില്ല, ബിജെപി നല്ല പ്രവർത്തനം നടത്തുന്നുണ്ട് ; വിനോദ് കോവൂർ പറയുന്നു

എം 80മൂസ, മറിമായം എന്നീ പരിപാടികളിലൂടെ ശ്രദ്ധേയനായ താരമാണ് വിനോദ് കോവൂർ. മികച്ച ഹാസ്യ നടനും കൂടിയാണ് വിനോദ് കോവൂർ. രാഷ്ട്രീയപരമായ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുകയാണ് താരം ഇപ്പോൾ. തന്റെ വീട്ടുകാർ സിപിഐ അനുഭാവികളാണ്. അച്ഛൻ രാഷ്ട്രിയത്തിൽ സജീവമായിരുന്നു എന്നാൽ താൻ കലയിൽ സജീവമായി. സിപിഐ യിലാണ് നല്ല നേതാക്കൾ ഉള്ളത്. വളരെ പണ്ടുതൊട്ടേ ഇലക്ഷന് പ്രചാരണത്തിന് പോകുമായിരുന്നു. കലാജീവിതം ആരംഭിച്ചതോടെ ശ്രദ്ധ മുഴുവനും അതിലേക്ക് മാത്രമായി അത്കൊണ്ട് തന്നെ രാഷ്ട്രീയം കാര്യമായി നോക്കിയില്ല. എങ്കിലും അച്ഛന്റെ സുഹൃത്തുക്കളായ പാർട്ടിക്കാരൊക്കെയായി നല്ല പരിജയത്തിലാണ് ഇപ്പോഴും ഉള്ളത്. ഈ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നു എന്നാൽ താൻ അത് നിരസിക്കുകയാണ് ചെയ്തത് എന്ന് താരം പറഞ്ഞു.

പിണറായി വിജയൻ എന്ന വ്യക്തി നല്ലയൊരു നേതാവാണ് പക്ഷെ അദ്ദേഹം ഭരിക്കുന്ന സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ ഭരണത്തെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്. കേരളത്തിലെ പൊതുവെയുള്ള രാഷ്ട്രീയ സാഹചര്യം എന്ന് പറയുന്നത് അഞ്ചു വർഷം എൽഡിഎഫ് ഭരിച്ചാൽ അടുത്ത വർഷം ഭരണം യുഡിഎഫിന്റെ കയ്യിലുമായിരിക്കും. ഈ രണ്ടുപേർ മാറി മാറി ഭരിക്കും എന്നാല്ലാതെ പ്രത്യേകിച്ച് ഒരു മാറ്റവും കേരളത്തിൽ ഉണ്ടാകാറില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപി നല്ല രീതിയിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട് ഇനി അവർ ഭരിക്കുമോ എന്നും അറിയില്ല. ഇപ്പോഴത്തെ രാഷ്ട്രീയം എന്ന് പറയുന്നത് അഴിമതിയും അക്രമവും നിറഞ്ഞ രാഷ്ട്രീയമാണ് എന്നും താരം വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു