തദ്ദേശ തെരെഞ്ഞുടുപ്പിന്റെ ഫലം പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങൾക്കുള്ള മറുപടിയായിരിക്കുമെന്ന് സിപിഎം

തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞുടുപ്പിന്റെ ഫലം പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങൾക്കുള്ള മറുപടിയായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇടത് പക്ഷത്തിന് ലഭിക്കുന്ന അംഗീകാരം കൂടിയായിരിക്കും വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം സംസ്ഥാനസർക്കാരിനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ത്രിരുവനന്തപുരത്ത് ഇടത്പക്ഷത്തിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും എ വിജയരാഘവൻ വ്യക്തമാക്കി