എൽഡിഎഫ് ന് മികച്ച വിജയം നേടിത്തന്നത് കോൺഗ്രസ്സ് ആണെന്നും കോൺഗ്രസ്സ് നേതാക്കൾക്ക് അഭിനന്ദനമറിയിക്കുന്നെന്നും മന്ത്രി എകെ ബാലൻ

തിരുവനന്തപുരം : എൽഡിഎഫ് ന് മികച്ച വിജയം നേടിത്തന്നത് കോൺഗ്രസ്സ് ആണെന്നും കോൺഗ്രസ്സ് നേതാക്കൾക്ക് അഭിനന്ദനമറിയിക്കുന്നെന്നും മന്ത്രി എകെ ബാലൻ. ഇവരുടെ സഹായമില്ലായിരുന്നെങ്കിൽ എൽഡിഎഫ് ന് ഈ വിജയം നേടാൻ സാധിക്കുമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

രണ്ട് തരത്തിലാണ് അവർ സഹായിച്ചത് ഒന്ന് അധികാരത്തിലെത്തിയാൽ കിഫ്‌ബി ഇല്ലാതാക്കുമെന്ന് പറഞ്ഞു. രണ്ട് ഒരുമുന്നണിയിലും ഇല്ലാത്ത ജമാത്ത ഇസ്ലാമിയെ മുന്നണിയിലെടുത്തു. ഇത് രണ്ടും ജനം തിരിച്ചറിഞ്ഞെന്നും മന്ത്രി പറഞ്ഞു.