ലൈഫ് മിഷൻ പദ്ധതിയിൽ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി : ലൈഫ് മിഷൻ പദ്ധതിയിൽ ദുരൂഹതയുണ്ടെന്ന് ഹൈക്കോടതി. ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

ലൈഫ് മിഷൻ പദ്ധതി സ്ഥാപനമല്ലാത്ത പക്ഷം എങ്ങനെ വിദേശ ഏജൻസിയുമായി ധാരണ പത്രം ഒപ്പിടാനാകുമെന്ന് കോടതി ചോദിച്ചു. ലൈഫ്‌മിഷൻ പദ്ധതിയിൽ എന്തോ ദുരൂഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു