കർഷകരെ ഒറ്റുകൊടുക്കില്ല ; കാർഷിക ബില്ലിന്റെ പകർപ്പ് നിയമസഭയിൽ കീറി കളഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ

ന്യുഡൽഹി : കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിന്റെ പകർപ്പ് നിയമസഭയിൽ കീറി കളഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. രാജ്യത്ത് മഹാമാരി പടരുമ്പോൾ രാജ്യസഭയിൽ വോട്ട് ചെയ്യാതെ കാർഷിക ബിൽ പാസാക്കിയത് എന്തിനെന്നും കെജരിവാൾ ചോദിച്ചു.

കാർഷിക ബിൽ ബിജെപിയുടെ തെരെഞ്ഞെടുപ്പ് ഫണ്ടിങ്ങിനായി നിർമ്മിച്ചതാണെന്നും കർഷകരെ ഒറ്റുകൊടുക്കാൻ തനിക്കാകില്ലെന്നും കാർഷിക ബിൽ കീറുന്നതിനിടെ അരവിന്ദ് കെജരിവാൾ പറഞ്ഞു.