മലപ്പുറം നഗരസഭാ കാര്യാലയത്തിൽ അല്ലാഹു അക്ബർ എന്നെഴുതി തൂക്കിയാൽ എന്തായിരിക്കും പ്രതികരണമെന്ന് സന്ദീപാനന്ദഗിരി

പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുകളിൽ ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജയ് ശ്രീറാം എന്ന് എഴുതിയ ബാനർ ഉയർത്തിയ സംഭവത്തിൽ വിമർശനവുമായി സന്ദീപാനന്ദഗിരി(ഷിബു) രംഗത്ത്. മലപ്പുറം നഗരസഭ കാര്യാലയത്തിൽ വിജയാഹ്ളാദത്തിന്റെ പേരിൽ അള്ളാഹു അക്ബർ എന്ന ബാനർ ഉയർത്തിയാൽ എന്തായിരിക്കും പ്രതികരണം എന്നാണ് സന്ദീപാനന്ദഗിരി ഫേസ്‌ബുക്കിൽ കുറിച്ചത്. മലപ്പുറം നഗരസഭയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണ രൂപം.

ഇത് മലപ്പുറം നഗരസഭാ കാര്യാലയം. വിജയാഹ്ളാദത്തിന്റെ പേരിൽ “അള്ളാഹു അക്ബർ “എന്ന് ഒരു വലിയ ബാനർ മലപ്പുറം നഗരസഭാ കാര്യാലയത്തിനു മുന്നിൽ തൂക്കിയിട്ടാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം.?

അഭിപ്രായം രേഖപ്പെടുത്തു