ജയ് ശ്രീറാം ബാനർ മത സ്പർധ വളർത്തി ; കണ്ടാലറിയുന്ന പത്ത് പേർക്കെതിരെ പോലീസ് കേസ്

പാലക്കാട് : തെരെഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടയിൽ പാലക്കാട് സാഗരസഭ കാര്യാലയത്തിന് മുകളിൽ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയർത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് പോലീസ് നടപടി. മതസപർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചാർത്തിയാണ് പോലീസ് കേസടുത്തത്. കണ്ടാലറിയുന്ന പത്ത് പേർക്കെതിരെയാണ് കേസ്.

തെരെഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ ബിജെപി മികച്ച വിജയം നേടിയിരുന്നു. തുടർന്ന് നടന്ന ആഹ്ലാദ പ്രകടഞങ്ങൾക്കിടയിൽ നഗരസഭ കെട്ടിടത്തിന്റെ മുകളിൽ ഛത്രപതി ശിവജി യുടെ ചിത്രത്തിന് താഴെ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ഉയർത്തുകയായിരുന്നു.