Saturday, April 20, 2024
-Advertisements-
KERALA NEWSനിനക്കെന്നെ എങ്ങനെയെങ്കിലും താങ്ങി കൊണ്ടുപോകാമായിരുന്നില്ലെടാ ; ഒരുവോട്ടിന് പരാജയപ്പെട്ട സ്ഥാനാർത്ഥിയോട് കിടപ്പിലായ വോട്ടർ

നിനക്കെന്നെ എങ്ങനെയെങ്കിലും താങ്ങി കൊണ്ടുപോകാമായിരുന്നില്ലെടാ ; ഒരുവോട്ടിന് പരാജയപ്പെട്ട സ്ഥാനാർത്ഥിയോട് കിടപ്പിലായ വോട്ടർ

chanakya news
-Advertisements-

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന് തോൽക്കേണ്ടി വന്ന സങ്കടത്തിലിരിക്കുന്ന സ്ഥാനാർത്ഥികൾ നിരവധിയാണ് എന്നാൽ ചാവക്കാട് മുനിസിപ്പാലിറ്റിയിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച് എതിർസ്ഥാനാർത്ഥിയോട് ഒരു വോട്ടിന് പരാജയപ്പെട്ട അൻമോൽ മോത്തിയെക്കാൾ സങ്കടം വോട്ടർമാർക്കാണ്. വോട്ടർമാർക്ക് നന്ദിയറിയിക്കാനായി ചെന്ന മോത്തിയോട് അസുഖ ബാധിതനായി കിടപ്പിലായ ആൾ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മോത്തി. ഒരു വോട്ടിന് പരാജയപ്പെട്ട തന്നോട് കിടപ്പിലായ വാസുവേട്ടൻ നിനക്കെന്നെ എങ്ങനെയെങ്കിലും താങ്ങി കൊണ്ടുപോകാമായിരുന്നില്ലെടാ എന്ന് ചോദിച്ചെന്നും എന്നാൽ കോവിഡ് കാലത്ത് കിടപ്പിലായ ഒരാളെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള സ്വാർത്ഥത മനുഷ്യത്വപരമല്ലെന്നും മോത്തി പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

“നിനക്കെന്നെ എങ്ങനെയെങ്കിലും താങ്ങി കൊണ്ടുപോകാമായിരുന്നില്ലെടാ?”
ആ 320 വോട്ടുകൾക്ക് നന്ദി പറയാൻ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ഇരുപത്തിയൊന്നാം വാർഡിലെ വീടുകളിൽ ചെന്നപ്പോൾ ഇണ്ണീരകത്ത് വാസുവേട്ടൻ ചോദിച്ചതാണിത്. വാസുവേട്ടൻ നിശ്ശേഷം കിടപ്പിലാണ്. അതുപോലെ കിടപ്പിലുള്ള നാല് പേരുടെ ഓപ്പൺ വോട്ടുകൾ വേണ്ടെന്ന് വെക്കേണ്ടി വന്നു. ഈ കോവിഡ് സമയത്ത് അത്തരമൊരു സ്വാർത്ഥത മനുഷ്യത്വപരമല്ലെന്ന ദൃഢനിശ്ചയം തന്നെയാണ് അങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമായത്. ഇന്ന് ഒരൊറ്റ വോട്ടിന് പരാജയപ്പെട്ടു നിൽക്കുമ്പോളും ആ തീരുമാനത്തിൽ യാതൊരു വിഷമവുമില്ല.
ഗുണപാഠം – രാഷ്ട്രീയത്തിൽ ധാർമ്മികതക്കും മനുഷ്യത്വത്തിനും സ്ഥാനമില്ല

-Advertisements-