സിപിഎം ൽ നിന്നും 25 ലക്ഷം വാങ്ങി കോൺഗ്രസ്സ് വോട്ട് മറിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപിച്ചതായി പരാതി

തദ്ദേശ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതാക്കൾ പണം വാങ്ങി യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയതായി പരാതി. ഇടുക്കിയിലെ പ്രാദേശിക കോൺഗ്രസ്സ് പ്രവർത്തകരാണ് കെപിസിസിക്ക് പരാതി നൽകിയത്. യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ സിപിഐഎം നൽകിയ 25 ലക്ഷം രൂപ നേതാക്കൾ കൈപ്പറ്റിയതായാണ് പരാതിയിൽ ആരോപണം.

യുഡിഎഫ് ന്റെ സിറ്റിംഗ് സീറ്റിൽ സിപിഎം ൽ നിന്നും പണം വാങ്ങി വോട്ട് മറിച്ച നേത്രത്വം രാജിവെക്കണമെന്നും ആവിശ്യം ഉയരുന്നുണ്ട്. സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ കോൺഗ്രസ്സ് വോട്ടുകൾ സിപിഎം ന് പോയതിൽ പ്രവർത്തകർ സംശയം ഉയർത്തിയിരുന്നു.