ബന്ധം ഒഴിയുക അല്ലെങ്കിൽ മതം മാറുക ; മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിന് മതം മാറാത്തതിന്റെ പേരിൽ മർദ്ധനം

ആലുവ : മുസ്‌ലിം പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവ് മതം മാറണമെന്ന് ആവിശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ധിച്ചതായി പരാതി. തോപ്പുംപടി സ്വദേശി അഭിജിത്തിനാണ് മർദ്ദനമേറ്റത്. ഗുരുതരമായി മർദ്ദനമേറ്റ അഭിജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൂന്ന് വര്ഷം മുൻപാണ് മുസ്‌ലിം പെൺകുട്ടിയെ അഭിജിത്ത് പ്രണയ വിവാഹം നടത്തിയത്. ഹൈന്ദവ ആചാരപ്രകാരം എളമക്കര ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

ഒന്നരവർഷം പെൺകുട്ടി അഭിജിത്തിനൊപ്പമായിരുന്നു താമസം പിന്നീട് പെരുമ്പാവൂരിലെ വീട്ടിലേക്ക് പോയ പെൺകുട്ടിയെ ബന്ധുക്കൾ വീട്ടുതടങ്കലിൽ വച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ കുടുംബം നിരന്തരമായി അഭിജിത്തിനോട് മുസ്ളീം മതം സ്വീകരിക്കണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ ബന്ധുക്കൾ ഒന്നുകിൽ ബന്ധം ഒഴിയണമെന്നും അല്ലെങ്കിൽ മതം മാറണമെന്നും ആവിശ്യപ്പെട്ട് വീട്ടിലെത്തി അഭിജിത്തിനെ മർദിക്കുകയായിരുന്നു. ഇതിനിടയിൽ തടയാൻ ചെന്ന അഭിജിത്തിന്റെ മാതാവിനും മർദ്ദനമേറ്റു

അഭിപ്രായം രേഖപ്പെടുത്തു