അസമിലും ബിജെപിക്ക് ഉജ്ജ്വല വിജയം, കോൺഗ്രസ്സ് തകർന്നടിഞ്ഞു

ഹുവാഹട്ടി : കർഷക സമരത്തിനിടയിലും രാജ്യത്ത് ബിജെപിക്ക് ഉജ്വല വിജയം. അസമിലെ റ്റീവ സ്വയംഭരണ കൗൺസിലിലേക്ക് നടന്ന തെരെഞ്ഞടുപ്പിൽ 36 ൽ 33 സീറ്റും നേടിയാണ് ബിജെപി വിജയിച്ചത്. കോൺഗ്രസ്സിനെ അപ്രസക്തമാക്കിയാണ് ബിജെപി വിജയം നേടിയത്. ബിജെപി സഖ്യകക്ഷിയായ എജിപി രണ്ട് സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ്സ് ഒരു സീറ്റിൽ ഒതുങ്ങി.

ഈ മാസം 17 നാണ് തെരെഞ്ഞെടുപ്പ് നടന്നത്. വിജയത്തിൽ അസം ജനതയ്ക്ക് നന്ദി അറിയിച്ച് ബിജെപി ദേശീയ ധ്യക്ഷൻ ജെപി നദ. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് തിരഞ്ഞെടുപ്പിൽ ബിജെപി വിജയമെന്നും അദ്ദേഹം വ്യക്തമാക്കി.