വീഡിയോ കോൾ എടുത്താൽ നഗ്‌നയായ യുവതി ; അശ്ലീല വീഡിയോ കാണിച്ച് കെണിയിൽ പെടുത്തി പണം തട്ടുന്നത് വ്യാപകമാകുന്നു

മലപ്പുറം : സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ കാണിച്ച് കെണിയിൽ പെടുത്തി പണം തട്ടുന്നത് വ്യാപകമാകുന്നു. മലപ്പുറത്ത് രണ്ട് യുവാക്കൾ തട്ടിപ്പിനിരയായതായി പോലീസിൽ പരാതി നൽകി.

സാമൂഹ്യമാധ്യമങ്ങൾ വഴി സഹൃദം സ്ഥാപിക്കുകയും പിന്നീട് വീഡിയോ കാൾ ചെയ്യുകയും തുടർന്ന് യുവതി നഗ്‌നത കാണിക്കുകയും നഗ്‌നത കാണിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ശേഷം ഇവ റെക്കോർഡ് ചെയ്ത് ഭീഷണിപ്പെടുത്തുകയുമാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. ഇങ്ങനെ റെക്കോർഡ് ചെയ്ത വീഡിയോ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെയാണ് സംഘം ആവിശ്യപ്പെടുന്നത്.