ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കി ഉത്സവം നടത്താൻ ദേവസ്വം ബോർഡിന്റെ അനുമതി

തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകി. ആൾക്കൂട്ടങ്ങൾ ഒഴിവാക്കി വേണം ഉത്സവങ്ങൾ നടത്താൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ഉത്സവം നടത്തേണ്ടത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ന്റെ കീഴിൽ വരുന്ന ക്ഷേത്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവങ്ങൾ നടത്താം പക്ഷെ ആചാരം മാത്രമായി നടത്തണമെന്നാണ് നിർദേശം. പൊതുജനങ്ങളെ ഉത്സവത്തിൽ പങ്കെടുപ്പിക്കരുത്. സ്റ്റേജ് പരിപാടികളോ ആഘോഷ പരിപാടികളോ പാടില്ല എന്നും നിർദേശത്തിൽ പറയുന്നു.