അങ്കമാലിയിൽ പെൺകുട്ടിയെ ലാബിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത 19 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി : അങ്കമാലിയിൽ പെൺകുട്ടിയെ സ്വകാര്യ ലാബിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത 19 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി സ്വദേശി ബേസിൽ ആണ് അറസ്റ്റിലായത്. ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന പെൺകുട്ടിയെ പ്രതി പൂട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. നേരത്തെ പെൺകുട്ടിയുടെ കമ്യുകനായിരുന്നു പ്രതി എന്നാണ് വിവരം.

ലഹരിമരുന്നിന് അടിമയായ പ്രതിയെ ഒഴിവാക്കാൻ പെൺകുട്ടി ശ്രമിച്ചിരുന്നു. ഇതിനിടെ പ്രതി നിരവധി തവണ വിവാഹാഭ്യർത്ഥന നടത്തിയതായും, എന്നാൽ പെൺകുട്ടി നിരസിക്കുകയും ചെയ്തിരുന്നു. വിവാഹാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതിനെ തുടർന്ന് പ്രതി പെൺകുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എത്തുകയും പൂട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. ലാബിൽ നിന്നും ഓടിരക്ഷപെട്ട പ്രതിയെ പിന്നീട് പോലീസ് പിടികൂടി.