മഹേശന്റെ മരണം ; വെള്ളാപ്പള്ളിയെയും മകനെയും പ്രതിചേർക്കണമെന്ന് കോടതി

ആലപ്പുഴ : എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതി ചേർക്കണമെന്ന് കോടതി. വെള്ളാപ്പള്ളിയുടെ മകനെയും സഹായിയെയും കൂട്ട് പ്രതികളാക്കണമെന്നും ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉഅത്തരവിട്ടു.

മരണപ്പെട്ട മഹേശൻറെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ആത്മഹത്യാ പ്രേരണ കുറ്റത്തിന് നേരത്തെ വെള്ളാപ്പള്ളി നടേശനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ആത്മഹത്യയ്ക്ക് മുൻപ് മഹേശൻ എഴുതിയ ആത്മഹത്യ കുറിപ്പിൽ വെള്ളാപ്പളിയുടെയും തുഷാർ വെള്ളപള്ളിയുടെയും പേരുകൾ എഴുതിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു