Saturday, April 20, 2024
-Advertisements-
KERALA NEWSസിസ്റ്റർ അഭയ കേസിൽ സിബിഐ കോടതി ഇന്ന് വിധി പറയും

സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതി ഇന്ന് വിധി പറയും

chanakya news
-Advertisements-

തിരുവനന്തപുരം : ഇരുപത്തെട്ട് വർഷത്തിന് ശേഷം സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതി ഇന്ന് വിധി പറയും. 1992 മാർച്ച് 27 നാണ് കോട്ടയം പയസ് ടെന്റ് കോൺവെന്റിൽ വെച്ച് അഭയ കൊല്ലപ്പെടുന്നത്. കേസിൽ അഭയയുടെ അധ്യാപകനായിരുന്ന ഫാദർ തോമസ് കോട്ടൂർ ഒന്നാം പ്രതിയും, കോൺവെന്റിലെ താത്കാലിക ചുമതലക്കാരി സിസ്റ്റർ സെഫി മൂന്നാം പ്രതിയുമാണ് വിചാരണ നടപടികൾ നേരിട്ടത്.
sister abhaya case news 1
തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസഫ് പുതൃക്കലിനെ കോടതി വെറുതെ വിട്ടിരുന്നു. പയസ് ടെന്റ് കോൺവെന്റിൽ ഒന്നാം പ്രതിയായ ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സിസ്റ്റർ സെഫിയും തമ്മിലുള്ള ലൈംഗീകബന്ധം അഭയ കാണാനിടയായതാണ് കൊലപാതകത്തിന് കാരണമായതെന്ന് സിബിഐ കണ്ടെത്തി.

-Advertisements-