അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് കുടുംബം നോക്കുന്നത്, തന്നെയോ മക്കളെയോ ഉപദ്രവിച്ചിട്ടില്ല ; വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യം ഭാര്യ പറയുന്നു

തിരുവനന്തപുരം : ആറ്റിങ്ങലിൽ മദ്യപിച്ചെത്തി കുട്ടികളെ ക്രൂരമായി മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് അറസ്റ്റിലായ പിതാവ് നിരപരാധിയാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഭാര്യ. കുട്ടികളെ മർദിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് കുട്ടികളുടെ പിതാവ് സുനിൽ കുമാർ നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ കുട്ടികളെ ഭർത്താവ് മര്ദിച്ചിട്ടില്ലെന്നും വീട്ടിലുണ്ടായ ചെറിയ പ്രശ്നത്തിൽ അദ്ദേഹത്തെ പേടിപ്പിക്കാൻ താനും മക്കളും ചേർന്ന് ചെയ്ത വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നതെന്നും സുനിൽകുമാറിന്റെ ഭാര്യ പറയുന്നു. അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് കുടുംബം നോക്കുന്നതെന്നും തന്നെയോ മക്കളെയോ ഇതുവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാര്യ പറഞ്ഞു. കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ട വീഡിയോ തങ്ങളെ കുടുംബത്തെ മനപൂർവ്വം നാറ്റിക്കാൻ വേണ്ടി ആരോ പുറത്ത് വിട്ടതാണെന്നും സുനിൽ കുമാറിന്റെ ഭാര്യ പറയുന്നു.