തീവ്രവാദ ബന്ധം കോഴിക്കോടും തൃശൂരിലും എൻഐഎ റെയിഡ്

കൊച്ചി : തീവ്രവാദ ബന്ധം കോഴിക്കോടും തൃശൂരിലും എൻഐഎ റെയിഡ്. സിറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജുന്ദുൾ അഖ്‌സ എന്ന തീവ്രവാദ സംഘടയുമായി ബന്ധമുള്ള യുവാക്കളുടെ വീടുകളിലാണ് റെയിഡ് നടന്നത്. റെയ്‌ഡിൽ ലാപ്ടോപ്പ്,മൊബൈൽ,ഐപാഡ്,മെമ്മറികാർഡുകൾ തുടങ്ങിയവ എൻഐഎ പിടിച്ചെടുത്തു.

കഴിഞ്ഞ വർഷമാണ് ഇവരുടെ തീവ്രവാദ ബന്ധം എൻഐഎ കണ്ടെത്തുന്നത് തുടർന്ന് ഇവർക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മ​ല​പ്പു​റം സ്വ​ദേ​ശി സി​ദ്ദീ​ഖു​ല്‍ അ​ക്​​ബ​ര്‍, ക​ര്‍​ണാ​ട​ക ഷി​മോ​ഗ സ്വ​ദേ​ശി താ​ഹാ മു​ഹ​മ്മ​ദ്, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഇ​ര്‍​ഫാ​ന്‍, കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി സു​ല്‍​ത്താ​ന്‍ അ​ബ്​​ദു​ല്ല, തൃ​ശൂ​ര്‍ സ്വ​ദേ​ശി ഫാ​യി​സ്​ ഫാ​റൂ​ഖ്​,എ​റ​ണാ​കു​ളം സ്വ​ദേ​ശി ഹാ​ഷി​ര്‍ മു​ഹ​മ്മ​ദ്. എന്നിവർക്കെതിരെയാണ് കേസെടുത്തിരുന്നത്.