ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയുടെ രാഷ്ട്രീയ ആയുധം ; ഗവർണർക്കെതിരെ ഡിവൈഎഫ്ഐ

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഡിവൈഎഫ്ഐ. അടിയന്തിര നിയമസഭാ സമ്മേളനം ചേരാൻ അനുമതി നിഷേധിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപിയുടെ രാഷ്ട്രീയ ആയുധമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ഡിവൈഎഫ്ഐ. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഗവർണർ ഇങ്ങനൊരു നടപടി സ്വീകരിക്കുന്നതെന്നും ഡിഎഫ്ഐ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ അടിയന്തിര നിയമസഭാ സമ്മേളനം കൂടാൻ സർക്കാർ ശ്രമിച്ചിരുന്നു എന്നാൽ ഗവർണർ അനുമതി നിഷേധിക്കുകയായിരുന്നു.