നാടിന് നല്ലത് ചെയ്യുമ്പോൾ എതിർപ്പുകൾ ഉണ്ടാവും,അതിനെ ഭയപ്പെടുന്നവരല്ല ഞങ്ങൾ ; പിണറായി വിജയൻ

കോട്ടയം : നാടിന് ഗുണമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ എതിർപ്പുകൾ ഉണ്ടായാൽ അതിന് കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി. വികസന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടപ്പിലാക്കാൻ സാധിക്കുമെന്ന വിശ്വാസം ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.

വിവാദങ്ങളെ ഭയപ്പെടുന്ന സർക്കാരല്ല ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കേരള പര്യടനത്തിന് കോട്ടയത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.