സ്വപ്നസുരേഷിന്റെ ബാങ്ക് ലോക്കറിലെ സ്വർണവും,പണവും കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം : സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്നസുരേഷിന്റെ ബാങ്ക് ലോക്കറിലെ സ്വർണവും,പണവും കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ്. ഒരു കോടി രൂപയും കോടികൾ വിലമതിക്കുന്ന സ്വർണവുമാണ് കണ്ട് കെട്ടുക.

ലൈഫ് മിഷൻ പദ്ധതി ഇടപാടുകൾക്ക് ലഭിച്ച കമ്മീഷനാണ് ഒരു കോടി രൂപയെന്ന് നേരത്തെ എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലെ ലോക്കറുകളിലായാണ് പണം സൂക്ഷിച്ചിട്ടുള്ളത്.