നിശാപാർട്ടികളിൽ യുവാക്കളുടെ ഹരം ; വാഗമണിൽ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റിക്ക് ലഹരിമരുന്ന് മാഫിയയുമായി ബന്ധം

വാഗമൺ : വാഗമണിലെ റിസോർട്ടിൽ ലഹരിമരുന്ന് നിശാപാർട്ടി സംഘടിപ്പിച്ച സംഘത്തിലെ പ്രധാന കണ്ണിയായ മോഡലും നടിയുമായ ബ്രിസ്റ്റിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അന്തർ സംസ്ഥാന ലഹരി മരുന്ന് റാക്കറ്റുമായി അറസ്റ്റിലായ നടിക്കും സംഘത്തിനും ബന്ധമുള്ളതായാണ് വിവരം. വാഗമണിൽ നിന്നും അറസ്റ്റിലായവരിൽ നിന്നും എംഡിഎംഎ,എൽഎസ്ഡി,കഞ്ചാവ്,ഹാഷിഷ്,ചരസ്സ്, എന്നിവയാണ് പിടിച്ചെടുത്തത്.

അറസ്റ്റിലായ നടിയും മോഡലുമായ ബ്രിസ്റ്റിക്ക് നേരത്തെ ലഹരി മരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം. കൊച്ചിയിൽ നടക്കുന്ന ലഹരിമരുന്ന് നിശാപാർട്ടിയുടെ സംഘാടകരിൽ ഒരാളാണ് ബ്രിസ്റ്റി. ബ്രിസ്റ്റിക്ക് കേരളത്തിന് പുറത്തുള്ള ലഹരി മരുന്ന് മാഫിയുമായുള്ള ബന്ധം ഉപയോഗിച്ചാണ് കേരളത്തിലേക്ക് മയക്ക് മരുന്നുകൾ എത്തിക്കുന്നതെന്നാണ് വിവരം. നിശാ പാർട്ടികളിലെ യുവാക്കളുടെ ഹരം കൂടിയാണ് അറസ്റ്റിലായ ബ്രിസ്റ്റി.

അഭിപ്രായം രേഖപ്പെടുത്തു