ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട പ്രസ്ഥാനമാണ് സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തെ അപലപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ

തിരുവനന്തപുരം : കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തെ അപലപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തെരെഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിക്ക് പകരമായി മുസ്‌ലിം ലീഗ് ആക്രമണം അഴിച്ചു വിടുകയാണ്.

ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട പ്രസ്ഥാനമാണ് സിപിഐഎം. കേരള ജനത അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൽ റഹ്മാന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം നെ തകർക്കാനുള്ള ഗൂഢ ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.