സ്വപനയ്ക്ക് വിവരങ്ങൾ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ; എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി : കള്ളപ്പണം വെളുപ്പിച്ചതിലൂടെയും സ്വർണക്കടത്ത് നടത്തിയതിലൂടെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കോടികൾ സമ്പാദിച്ചതായി എൻഫോഴ്‌സ്‌മെന്റ്. ശിവശങ്കറിനെതിരായ കുറ്റപത്രത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. നയതന്ത്ര ബാഗേജ് വഴി നടന്ന സ്വർണക്കടത്തും ഡോളർ കടത്തും ശിവശങ്കറിന് അറിയാമായിരുന്നു.

ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും കോഴയായി കോടികൾ കൈപറ്റിയതായും കുറ്റപത്രത്തിൽ പറയുന്നു. സ്വപ്‍ന സുരേഷിനെയും സരിത്തിനെയും ചോദ്യം ചെയ്തതിൽ ലഭിച്ച വിവരങ്ങളും എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തിൽ പറയുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാറുകൾ ശിവശങ്കർ സ്വപ്‍ന സുരേഷിന് ചോർത്തി നൽകി എന്നും കുറ്റപത്രത്തിൽ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു