ഒറ്റ കുത്തിൽ ശ്വാസകോശം തുളച്ച് കയറി ; കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കാസർഗോഡ് : കാഞ്ഞങ്ങാട് കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ അബ്ദുൽ റഹ്‌മാൻ ന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയത്തിനേറ്റ മുറിവാണ് മരണ കാരണം. ഒറ്റ കുത്തിൽ ശ്വാസകോശം തുളച്ച് കയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

സിപിഎം പ്രവർത്തകനായ അബ്ദുൽ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഇർഷാദാണ് അറസ്റ്റിലായത്.