ആരാണ് റസിയുണ്ണി ? ശിവശങ്കർ സ്വർണക്കടത്ത് കേസ് സംബന്ധിച്ച് വാട്സാപ്പ് ചാറ്റ് നടത്തിയതായി വിവരം

കൊച്ചി : സ്വർണക്കടത്ത് കേസിൽ ശിവശനാകാരനെതിരെയുള്ള കുറ്റപത്രം ഇന്നലെ സമര്പിച്ചതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് മറ്റൊരു പേരുകൂടി ഉയരുന്നു. എൻഫോഴ്‌സ്‌മെന്റ് സമർപ്പിച്ച കുറ്റപത്രത്തിലാണ് റസിയുണ്ണി എന്ന പേരുള്ളത്. ശിവശങ്കർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വാർത്തകളെ കുറിച്ച് റസിയുണ്ണി എന്ന ആളുമായി വാട്സാപ്പിൽ ചാറ്റ് ചെയ്തതായാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്.

എന്നാൽ റസിയുണ്ണി ആരെന്നെന്ന വിവരം എൻഫോഴ്‌സ്‌മെന്റ് പുറത്ത് വിട്ടിട്ടില്ല. ഇതുവരെ മൊഴി രേഖപ്പെടുത്തിയവരുടെ കൂട്ടത്തിലും റസിയുണ്ണി ഇല്ല. റസിയുണ്ണി എന്നത് ഒരു സ്ത്രീ ആണെന്നാണ് പ്രാഥമിക നിഗമനം.