സ്പിൽവേ പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃദദേഹം കണ്ടെത്തി

അമ്പലപ്പുഴ : സ്പിൽവേ പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃദദേഹം കണ്ടെത്തി. വ്യഴാഴ്ച വൈകിട്ടാണ് തോട്ടപ്പള്ളി കന്നിമേൽ തെക്കേവീട്ടിൽ സുനിൽകുമാർ ദീപ ദമ്പതിമാരുടെ മകളായ നയന സ്പിൽവേ പാലത്തിൽ നിന്നും കനാലിലേക്ക് ചാടി ആത്മഹത്യ ചെയ്തത്.

പോലീസും ഫയർഫോഴ്‌സും രാത്രി ഏറെ വൈകിയും തെരച്ചിൽ നടത്തിയെങ്കിലും നയനയെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ നടത്തിയ തെരച്ചലിലാണ് മൃദദേഹം കണ്ടെത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു