കാരക്കോണത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു ; മുൻപും ഷോക്കടിപ്പിച്ച് കൊല്ലാൻ ഭർത്താവ് ശ്രമിച്ചിരുന്നതായും വിവരം

തിരുവനന്തപുരം : കാരക്കോണത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. യുവതിയുടെ ഭർത്താവ് 26 കാരനായ അരുൺ ഭാര്യയായ ശാഖാ കുമാരിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസിന് മൊഴി നൽകി. ഇന്ന് രാവിലെയാണ് ഷോക്കേറ്റ നിലയിൽ ശാഖാ കുമാരിയെ ആശുപത്രിയിൽ എത്തിച്ചത് എന്നാൽ മരണം സംഭവിച്ചിട്ട് മണിക്കൂറുകളായതിനാൽ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഭർത്താവ് അരുണിനെ പോലീസ് കസ്ടടിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

രണ്ട് മാസം മുൻപാണ് 51 കാരിയായ ശാഖയും 26 കാരനായ അരുണും പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാൽ അരുണിന്റെ സുഹൃത്തുക്കളോ കുടുംബമോ ഈ വിവാഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് വിവരം. വിവാഹം രജിസ്റ്റർ ചെയ്യാൻ അരുൺ സമ്മദിച്ചിരുന്നില്ലെന്നും ഇതേ ചൊല്ലി ഇരുവരും തർക്കമുണ്ടായതായും വീട്ടിലെ ഹോം നേഴ്സ് പൊലീസിന് മൊഴി നൽകി. നേരത്തെയും അരുൺ ശാഖയെ ഷോക്കടിപ്പിച്ച് കൊല്ലാനുള്ള ശ്രമം നടത്തിയതായും ഹോം നേഴ്സ് പറയുന്നു.