നിലപാടിൽ മാറ്റം ; കേന്ദ്രവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർഷക സംഘടനകൾ

ന്യുഡൽഹി : കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സമരം ചെയ്യുന്ന കർഷക സംഘടനകൾ. ഈ മാസം 29 ന് കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യാൻ തയാറാണെന്ന് കേന്ദ്രത്തെ അറിയിച്ചതായാണ് വിവരം. കാർഷിക ബിൽ പിൻവലിക്കുന്നത് വരെ ചർച്ചയ്‌ക്കില്ല എന്ന നിലപാടെടുത്തിരുന്ന സംഘടനകൾ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ്.

കേന്ദ്രസർക്കാർ ചർച്ചയ്ക്ക് വിളിച്ചപ്പോഴും ചർച്ചയ്ക്ക് തയ്യാറായിരുന്നില്ല. ആദ്യ ചർച്ചകൾ പരാജയമായിരുന്നു. കേന്ദ്രസർക്കാർ കാർഷിക ബിൽ പിൻവലിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സമരം ഒരുമാസം പിന്നിട്ടതോടെ കർഷകർക്കിടയിൽ തന്നെ ഭിന്നത ഉണ്ടായതായാണ് വിവരം. സമരത്തിന്റെ ഉദ്ധേശശുദ്ധിയിൽ സംശയമുള്ളതായി നേരത്തെ സംഘടനകളിൽ ചിലത് ആരോപണമുയർത്തിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു