ശാഖയെ കൊലപ്പെടുത്തിയ ശേഷമാണ് ഷോക്കടിപ്പിച്ചത് ; പോലീസിന്റെ നിഗമനം ഇങ്ങനെ

തിരുവനന്തപുരം : കാരക്കോണത്ത് ഭർത്താവ് ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് അരുൺ ശാഖയെ മുഖത്ത് കൈകൊണ്ട് അമർത്തി ശ്വാസം മുട്ടിച്ച് കൊലപെടുത്തിയ ശേഷമാണ് ഷോക്കടിപ്പിച്ചതെന്ന് പോലീസ്. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് കോല നടത്തിയതെന്നും.

വിവാഹ ചിത്രങ്ങൾ പുറത്ത് ആയത് നാണക്കേട് ഉണ്ടാക്കിയെന്നും പ്രതി അരുൺ പറഞ്ഞതായി പോലീസ്. ബെഡ്‌റൂമിൽ വച്ച് ശാഖയെ കൊലപ്പെടുത്തിയ ശേഷം ഹാളിൽ കൊണ്ട് വന്ന് ഷോക്കേൽപ്പിച്ചാകാം എന്ന നിഗമനത്തിലാണ് പോലീസ്. ബെഡ് ഷീറ്റിൽ രക്തത്തിന്റെ പാട്ടുകൾ ഉള്ളതായി ഫോറൻസിക് കണ്ടെത്തിയിട്ടുണ്ട്.