ആര്യ രാജേന്ദ്രന് ആശംസകൾ നേർന്ന് കോർപ്പറേറ്റ് മുതലാളി അദാനി

തിരുവനന്തപുരം : മേയറായി സത്യപ്രതിജ്ഞ ചെയ്ത ആര്യ രാജേന്ദ്രന് ആശംസയറിയിച്ച് ഗൗതം അദാനി. ട്വിറ്ററിലൂടെയാണ് അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ആയ ഗൗതം അദാനി ആശംസകൾ അറിയിച്ചത്. തിരുവനന്തപുരത്തിന്റെ യും ഇന്ത്യയിലെയും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങൾ എന്നും ഇത് അവിശ്വസിനീയമായ ഇന്ത്യയാണെന്നും യുവ രാഷ്ട്രീയക്കാർക്ക് ഇത്തരം വിജയങ്ങൾ പിന്തുടരാൻ പ്രേരണ നൽകുമെന്നും അദാനി ട്വിറ്ററിൽ കുറിച്ചു.