വഴക്കിനിടെ പതിനൊന്ന് വയസുകാരിയായ മകളുടെ ശരീരത്ത് തിളച്ച ചായ ഒഴിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു

ഇടുക്കി : പതിനൊന്ന് കാരിയായ മകളുടെ ശരീരത്തിൽ തിളച്ച ചായ ഒഴിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തു. ഇടുക്കി കൊന്നത്തടി പാറത്തോട്ടി സ്വാദേശി റോയിക്കതിരെയാണ് കേസ്. വീട്ടിലുണ്ടായ വഴക്കിനെ തുടർന്നാണ് പെൺകുട്ടിയ്ക്ക് മേൽ തിളച്ച ചായ ഒഴിച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നു. ക്രിസ്മസ് തലേന്ന് രാത്രിയാണ് സംഭവം നടന്നത്.

സംഭവത്തിൽ പെൺകുട്ടിയുടെ ചെവിയിലും തോളിലും കൈമുട്ടിലും പൊള്ളലേറ്റു. അബദ്ധത്തിൽ ചായ മറിഞ്ഞതാണെന്ന് പറഞ്ഞാണ് ആശുപത്രിയിൽ ചികിത്സ തേടിയത് എന്നാൽ ബന്ധുക്കൾ വിവരം അറിയിച്ചതോടെ ചൈൽഡ്‌ലൈൻ പ്രവർത്തകർ ഇടപെടുകയായിരുന്നു. പോലീസ് കേസെടുത്തതോടെ റോയ് ഒളിവിലാണ്.