നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയാൾ വാസിയും പരാതിക്കാരിയുമായ വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയാൾ വാസിയും പരാതിക്കാരിയുമായ വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. വസന്തയുടെ ഇടപെടൽ മൂലമാണ് ഹൈക്കോടതി വിധിക്ക് വേണ്ടി പോലും പോലീസ് കാത്ത് നിൽക്കാതെ വീടൊഴിപ്പിക്കാൻ ശ്രമിച്ചത്.

കുട്ടികളെ സന്ദർശിക്കാൻ എത്തിയ മന്ത്രി കടകംപള്ളിയുടെ നിർദേശത്തുടർന്നാണ് വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തത്. വസന്തയുടെ വീടിന് ചേർന്നുള്ള മൂന്ന് സെന്റിലാണ് മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത്. രാജനും കുടുംബവും സ്ഥലം കയ്യേറിയെന്ന് കാണിച്ചു വസന്ത പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് ഒഴിപ്പിക്കാൻ ശ്രമം നടത്തിയത്.