നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ രണ്ട് മക്കളെയും സേവാഭാരതി ഏറ്റെടുക്കും

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ രണ്ട് മക്കളെയും സേവാഭാരതി ഏറ്റെടുക്കും. ഇവർക്ക് പുതിയ വീട് വച്ച് നൽകുമെന്നും സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കി. നെയ്യാറ്റിൻകരയിലെ കുട്ടികളെ വീട്ടിൽ എത്തി സന്ദർശിച്ച ശേഷമാണ് സേവാഭാരതി ഇക്കാര്യം വ്യക്തമാക്കിയത്.