നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് ദമ്പതികൾ മരിച്ച സംഭവത്തിൽ കുടുംബത്തെ ഒഴിപ്പിക്കാൻ പരാതി നൽകിയ വസന്ത എന്ന യുവതിക്ക് രാജൻ താമസിച്ചിരുന്ന ഭൂമിയിൽ അവകാശമില്ലെന്ന രേഖ പുറത്ത്. മരിച്ച രാജൻ വിവരാവകാശ നിയമപ്രകാരം നേടിയ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ പരാതിക്കാരിയുടെ കയ്യിലുള്ള പട്ടയം വ്യാജമാണോയെന്ന് പരിശോധിക്കാൻ തഹസിൽദാർക്ക് നിർദ്ദേശം നല്കിയിരിക്കുയാണ്.

സർക്കാർ കോളനികളിൽ ഒരാൾക്ക് പരമാവധി 4 സെന്റ് ഭൂമിക്ക് മാത്രമാണ് പട്ടയം നൽകുക എന്നാൽ 12 സെന്റ് ഭൂമി ഒരാൾക്ക് മാത്രമായി നൽകില്ലെന്നാണ് വിവരം. കൂടാതെ ഇങ്ങനെ അനുവദിച്ചു കിട്ടൂന്ന ഭൂമി 12 വർഷത്തേക്ക് കൈമാറ്റം ചെയ്യാനും സാധിക്കില്ല. രേഖകൾ പ്രകാരം വസന്ത ഭൂമിക്ക് അവകാശിയല്ല എന്ന് വ്യക്തമായിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു