നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്ന് അടച്ച് പൂട്ടിയ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാഗീകമായി ഇന്ന് തുറക്കും. പത്താം ക്ലാസ്സ് പ്ലസ്‌ടു വിദ്യാർത്ഥികൾക്കാണ് ക്ലാസ്സുകൾ ആരംഭിക്കുക.

കൊറോണ മാർഗ നിർദേശങ്ങൾ പാലിച്ചായിരിക്കും സ്‌കൂളുകൾ പ്രവർത്തിക്കുക. സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾ മാസ്ക് ധരിച്ചിരിക്കണം, സാനിറ്റൈസർ കയ്യിൽ കരുത്തണമെന്നും നിർദേശത്തിൽ പറയുന്നു. ഇടയ്ക് ഇടെ കൈകഴുകാനുള്ള സംവിധാനം സ്‌കൂളുകളിൽ ഒരുക്കുവാനും നിർദേശം.