തളിപ്പറമ്പിൽ സ്ത്രീകളടക്കമുള്ള മയക്ക് മരുന്ന് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ : തളിപ്പറമ്പിൽ സ്ത്രീകളടക്കമുള്ള മയക്ക് മരുന്ന് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഹോട്ടലിൽ നിന്നാണ് യുവതികളും പുരുഷന്മാരുമടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്.

പുതുവത്സരം ആഘോഷിക്കാനായി എത്തിച്ച എംഡിഎം അടക്കമുള്ള മയക്കു മരുന്നുകളാണ് സംഘത്തിന്റെ പക്കൽ നിന്നും പിടിച്ചെടുത്തത്. കണ്ണൂർ,കാസഗോഡ്,പാലക്കാട്,വയനാട് സ്വദേശികളാണ് അറസ്റ്റിലായത്.