ലഹരിമരുന്നും കഞ്ചാവുമായി യുവതിയും യുവാവും പോലീസ് പിടിയിൽ

തൃശൂർ : ലഹരിമരുന്നും കഞ്ചാവുമായി യുവതിയും യുവാവും പോലീസ് പിടിയിൽ. എംഡിഎംഎ കൈവശം വച്ചതിന് പഴഞ്ഞി യെരുശലേം മേക്കാട്ടുകുളം വീട്ടിൽ ബിബിത യും കഞ്ചാവ് കൈവശം വച്ച കേസിൽ ചാലിശ്ശേരി മയിലാടും കുന്ന് തുറക്കൽ വീട്ടിൽ രിഹാസമാണ് പോലീസ് പിടിയിലായത്.

പുതുവത്സരത്തോട് അനുബന്ധിച്ചാണ് പോലീസ് സംശയാസ്പദമായ ആളുകളുടെ വീടുകളിൽ പരിശോധന നടത്തിയത്. അർദ്ധരാത്രിയിൽ ചില വീടുകളിൽ ആളുകൾ വന്ന് പോകുന്നതായുള്ള പരാതികൾ പൊലീസിന് ലഭിച്ചിരുന്നു.