രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ കേരളത്തിലെന്ന് കണക്കുകൾ

ന്യുഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം,പശ്ചിമബംഗാൾ,മഹാരാഷ്ട്ര,ഛത്തീസ്‌ഗഢ്,ഉത്തരപ്രദേശ്‌, എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ കോവിഡ് രോഗികളിൽ 62 ശതമാനമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കേരളത്തിൽ നിലവിൽ 8.60 ശതമാനം പേർ കോവിഡ് ബാധിച്ച് ചികത്സയിലാണ്. മഹാരാഷ്ട്രയിൽ 2.80 ശതമാനം പേരും, ഉത്തർപ്രദേശിൽ 2.43 ശതമാനം പേരും, പശ്ചിമബംഗാളിൽ 2.17 ശതമാനം പേരും, ഛത്തീസ്‌ ഗഢിൽ 4.09 ശതമാനം പേരുമാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്.,