രണ്ട് വർഷം മുൻപ് കാണാതായ ജെസ്‌ന മംഗലാപുരം ഇസ്ലാമിക പഠനകേന്ദ്രത്തിൽ ഉള്ളതായി വിവരം

കൊച്ചി : രണ്ട് വർഷം മുൻപ് കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്‌ന മരിയ മംഗലാപുരത്തുള്ള ഇസ്ലാമിക പഠനകേന്ദ്രത്തിലുണ്ടെന്ന് വിവരം. വിദേശ മാധ്യമത്തിലാണ് ഇത്തരത്തിലുള്ള റിപ്പോർട്ട് പുറത്ത് വന്നത്. ജെസ്‌ന ഇസ്‌ലാം പഠനകേന്ദ്രത്തിൽ ഉള്ളതായി അന്വേഷണ സംഘത്തിന് അറിയാമായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ജെസ്‌നയെ കണ്ടെത്താൻ കഴിയുമെന്നും സൂചന ലഭിച്ചതായും എന്നാൽ എല്ലാം വെളിപ്പെടുത്താൻ പറ്റില്ലെന്നും കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ കെജി സൈമൺ വ്യക്തമാക്കിയിരുന്നു.

2018 മാർച്ച് 22 നാണ് ജെസ്‌നയെ കാണാതാവുന്നത്. വീട്ടിൽ നിന്നും മുണ്ടക്കയത്ത് പോയ ജെസ്‌നയെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ലോക്കൽ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പല സ്ഥലങ്ങളിൽ കണ്ടതായി പറയുന്നുണ്ടെങ്കിലും ജെസ്‌നയുടെ തിരോധാനത്തിൽ വ്യക്തമായ ഉത്തരം നൽകാനായില്ല.