തിരുവനന്തപുരത്ത് പട്ടിണി സഹിക്കാൻ പറ്റാതെ ചുമട്ട് തൊഴിലാളി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : പട്ടിണി സഹിക്കാനായില്ല വെളിയിൽ ചുമട്ട് തൊഴിലാളി ആത്മഹത്യ ചെയ്തു. മാധവപുരം സ്വദേശി പ്രഫുല്ല കുമാറാണ് ആത്മഹത്യ ചെയ്തത്. അടഞ്ഞ് കിടക്കുന്ന കമ്പനി കെട്ടിടത്തിലാണ് പ്രഫുല്ലകുമാർ ആത്മഹത്യ ചെയ്തത്.

തൊഴിലാളികൾ നീണ്ടകാലമായി സമരത്തിലായിരുന്നു. ചർച്ചകൾ നടന്നിട്ടും കമ്പനി തുറക്കാതിരുന്നതും, ജോലിയില്ലാതെ പട്ടിണി കിടക്കേണ്ടി വന്നതുമാണ് പ്രഫുല്ല കുമാറിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടി.