ഹിന്ദു യുവതികളെ പ്രണയം നടിച്ച് കൂടെ കൂട്ടി ലഹരിമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിക്കുന്നതായി വിവരം

കണ്ണൂർ : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘങ്ങളെയും,നിശാപാർട്ടി നടത്തുന്ന മാഫിയയുമായി ബന്ധമുള്ള യുവതി യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുതുവൽസരത്തോടനുമ്പന്ധിച്ച് പോലീസ് നടത്തിയ റെയ്‌ഡിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. കണ്ണൂർ തളിപ്പറമ്പിൽ പെൺകുട്ടി ഉൾപ്പെടെ ഏഴുപേരാണ് അറസ്റ്റിലായത്. കരിമ്പം സര്‍ സയ്യിദ് സ്‌കൂളിന് സമീപം കെ.കെ ഷമീറലി (21), നരിക്കോട്ടെ സി.ത്വയ്യിബ് (28), ഹാബീബ് നഗറിലെ മുഹമ്മദ് ഹനീഫ് (32), മഞ്ചേശ്വരം പച്ചബളയിലെ മുഹമ്മദ് ശിഹാബ് (22), കാസര്‍കോട് മംഗള്‍പടിയിലെ മുഹമ്മദ് ഷഫീഖ് (22), വയനാട്ടെ കെ. ഷഹബാസ് (24), പാലക്കാട് കുടുച്ചിറയിലെ എം.ഉമ (24) എന്നിവരാണ് അറസ്റ്റിലായത്.

ലഹരിമരുന്ന് വില്പന നടത്താൻ പെൺകുട്ടികളെ മറയാക്കുന്ന പുതിയ രീതി പ്രയോഗിക്കുകയാണ് മയക്ക് മരുന്ന് സംഘങ്ങൾ. സാധാരണ വീട്ടിലെ പെൺകുട്ടികളെ കണ്ടെത്തി പ്രണയം നടിച്ച് കൂടെ ചേർത്ത് പതിയെ മയക്ക് മരുന്ന് വില്പനയിലെത്തിക്കുകയാണ് സംഘം ചെയ്യുന്നത്. പെൺകുട്ടികളെ പോലീസ് സംശയിക്കാതെ ഇരിക്കുന്നതാണ് ലഹരിമരുന്ന് വില്പനയ്ക്ക് പെൺകുട്ടികളെ ഉപയോഗിക്കാനുള്ള കാരണം.

കണ്ണൂരിൽ അറസ്റ്റിലായ ഷഹബാസിന്റെ കാമുകിയാണ് അറസ്റ്റിലായ പാലക്കാട് കുടിച്ചിറ സ്വദേശി ഉമ. ഷഹബാസ് പ്രണയം നടിച്ച് പെൺകുട്ടിയെ തന്റെ മയക്ക് മരുന്ന് വില്പനയ്ക്കായി ഉപയോഗിക്കുകയായിരുന്നു എന്നാണ് വിവരം. നിർധനരായ ഹിന്ദു പെൺകുട്ടികളെയാണ് ഇത്തരം മയക്കു മരുന്ന് സംഘങ്ങൾ ലക്‌ഷ്യം വെയ്ക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. ലൗ ജിഹാദിന്റെ മറ്റൊരു മുഖമാണിതെന്നും ഹിന്ദു കുടുംബങ്ങളെ തകർക്കുക എന്ന ലക്ഷ്യമാണ് നടക്കുന്നതെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നുണ്ട്.