കോവിഡ് വാക്സിൻ രാജ്യത്ത് സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യുഡൽഹി : കോവിഡ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്യുന്നത് സൗജന്യമായാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് വാക്സിൻ ഡ്രൈ റൺ നാല് സംസ്ഥാനങ്ങളിൽ നടന്നു. ഡ്രൈ റൺ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോവിഡ് വാക്സിൻ സൗജന്യമായാണ് നൽകുകയെന്ന് മന്ത്രി വ്യക്തമാക്കിയത്. നേരത്തെയും വാക്സിൻ സൗജന്യമായാണ് നൽകുകയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് തദ്ദേശ തെരെഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു