ചെമ്മണ്ണൂരിന്റെ നല്ല മനസിന് നന്ദി തർക്കഭൂമി വാങ്ങി നൽകുന്നതിനെ എതിർത്ത് പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കൾ

തിരുവനന്തപുരം : ചെമ്മണ്ണൂരിന്റെ നല്ല മനസിന് നന്ദി തർക്കഭൂമി വാങ്ങി നൽകുന്നതിനെ എതിർത്ത് പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കൾ, ഭൂമി നൽകേണ്ടത് സർക്കാർ ആണെന്നും നിയമപരമായി വാങ്ങാനും വിൽക്കാനും സാധിക്കാത്ത ഭൂമി എങ്ങനെയാണ് ചെമ്മണ്ണൂർ വാങ്ങുകയെന്നും രാജന്റെ മക്കൾ ചോദിച്ചു. അവക്ഷപെട്ട ഭൂമി സർക്കാർ അനുവദിച്ച് നൽകണമെന്ന് രാജന്റെ മക്കൾ ആവശ്യപ്പെട്ടു.

തർക്ക ഭൂമി വസന്ത വ്യാജപട്ടയത്തിലൂടെയാണ് സ്വന്തമാക്കിയത്. അവർ ബോബി ചെമ്മണ്ണൂരിനെ കബളിപ്പിച്ചെന്നും രാജന്റെ മക്കൾ.

ഇന്ന് രാവിലെ വസന്തയിൽ നിന്നും ബോബി ചെമ്മണ്ണൂർ ഭൂമി വാങ്ങിയിരുന്നു. അത് കൈമാറാൻ എത്തിയപ്പോഴാണ് രാജന്റെ മക്കൾ അത് നിരസിച്ചത്. ചെമ്മണ്ണൂരിന്റെ നല്ല മനസിന് നന്ദി ഉണ്ടെന്നും. ഭൂമി സർക്കാരാണ് നൽകേണ്ടതെന്നും അവർ വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു