റാന്നിയിൽ എൽഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പർമ്മാരെ പാർട്ടിയിൽ നിന്നും പുറത്താക്കി

പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ എൽഡിഎഫുമായി സഖ്യത്തിൽ ഏർപ്പെട്ട സംഭവത്തിൽ ബിജെപി മെമ്പര്മാരെ പാർട്ടിയിൽ നിന്നും പുറത്താക്കി. മെമ്പർമാരായ കെപി രവീന്ദ്രൻ,വിനോദ് എന്നിവരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പാർട്ടിയുടെ അറിവോടെയല്ല സഖ്യമുണ്ടാക്കിയതെന്നും ബിജെപി വ്യക്തമാക്കി.